സിവില്‍ സര്‍വീസ് റാങ്ക് പട്ടികയിൽ വയനാടിന്റെ പെണ്‍കുട്ടിയും, ചരിത്രം, അഭിമാനം..
ശ്രീധന്യയുടെ വിജയത്തിന് ഇരട്ടി മധുരമാണ്.
ആദ്യ തവണ ലക്ഷ്യം നേടാനാവാതെ മടങ്ങേണ്ടി വന്നപ്പോഴും പാതി വഴിയിൽ ഉപേക്ഷിക്കാൻ ശ്രീധന്യ തയ്യാറായില്ല.
വയനാട് ജില്ലയിലെ പൊഴുതന പഞ്ചായത്തിലെ ഇടിയംവയൽ കോളനി സുരേഷ്- കമല ദമ്പതികളുടെ മകളാണ് ശ്രീധന്യ.
കാലിക്കറ്റ് സർവകലാശായിൽ നിന്ന് ജന്തുശാസ്ത്രത്തിൽ ബിരുദാനന്ദര ബിരുദധാരിയുമാണ്
കുറിച്യ വിഭാഗത്തില്‍നിന്ന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം നേടുന്ന ആദ്യത്തെയാളാണ് ശ്രീധന്യ.
കൂലിപണിക്കാരായ അച്ഛനും അമ്മയ്ക്കും പഠനത്തിനായി വീട്ടിൽ പത്രം വാങ്ങാനുള്ള സാമ്പത്തികശേഷി പോലും ശ്രീധന്യയ്ക്ക് ഇല്ലായിരുന്നു. സിവിൽ സർവീസ് ഇന്റർവ്യൂവിന് ഡൽഹിയിൽ പോകാൻ സുഹൃത്തുകളുടെ കയ്യിൽ നിന്നും കടം വാങ്ങിയാണ് പോയത്. അത്രയധികം ദാരിദ്ര്യത്തിന്റെ കയ്പ് നീരറിഞ്ഞാണ് വയനാട്ടിലെ കുറിച്യ വിഭാഗത്തിൽപ്പെട്ട 8ശ്രീധന്യയ്ക്ക് വിജയം കയ്യിലൊതുങ്ങുന്നത്. രണ്ടാമത്തെ ശ്രമത്തിലാണ് ശ്രീധന്യ സുരേഷ് എന്ന 26കാരിയുടെ ജയം. 410 ാം റാങ്കിലൂടെ, സിവിൽ സർവീസ് പട്ടികയിലെത്തിയ ശ്രീധന്യ ഒട്ടേറെ പേര്‍ക്ക് പ്രചോദനം ആണ്.
കേരളത്തിൽ ഒന്നാമത് ശ്രീലക്ഷ്മി
സിവിൽ സർവീസ് പരീക്ഷയിൽ കേരളത്തിൽനിന്ന് ഒന്നാമതെത്തിയത് ആലുവ സ്വദേശി ആർ. ശ്രീലക്ഷ്മി. റാങ്ക് 29
No comments:
Post a Comment